നിന്നെത്തന്നെ സർവേശ്വരനെ ഭരമേല്പിക്കുക

നിന്നെത്തന്നെ സർവേശ്വരനെ ഭരമേല്പിക്കുക

1  
ദുഷ്കർമികൾ നിമിത്തം നീ അസ്വസ്ഥനാകേണ്ടാ; അധർമികളോട് അസൂയപ്പെടുകയും വേണ്ടാ.

2  
പുല്ലുപോലെ അവർ പെട്ടെന്ന് ഉണങ്ങിക്കരിയും; ഇളംചെടിപോലെ അവർ വാടിപ്പോകും.

3  
സർവേശ്വരനിൽ വിശ്വാസമർപ്പിക്കുക നന്മ പ്രവർത്തിക്കുക. അപ്പോൾ നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം.

4  
സർവേശ്വരനിൽ ആനന്ദിക്കുക. അവിടുന്നു നിന്റെ ആഗ്രഹങ്ങൾ നിറവേറ്റും.

5  
നിന്നെത്തന്നെ സർവേശ്വരനെ ഭരമേല്പിക്കുക; അവിടുന്നു നിനക്കുവേണ്ടി പ്രവർത്തിക്കും.

6  
അവിടുന്നു നിന്റെ നീതിയെ പകൽവെളിച്ചം പോലെയും നിന്റെ പരമാർഥതയെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

7  
സർവേശ്വരന്റെ മുമ്പിൽ സ്വസ്ഥനായിരിക്കുക. അവിടുന്നു പ്രവർത്തിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ.

8  
കോപശീലം അരുത്; ക്രോധം ഉപേക്ഷിക്കുക; മനസ്സിളകരുത്. തിന്മയിലേക്കേ അതു നയിക്കൂ.

9  
ദുർജനം ഉന്മൂലനം ചെയ്യപ്പെടും; സർവേശ്വരനിൽ ശരണപ്പെടുന്നവർക്കു ദേശം അവകാശമായി ലഭിക്കും.

10  
ദുഷ്ടൻ നശിക്കാൻ ഏറെക്കാലം വേണ്ട; അവനെ അവന്റെ സങ്കേതത്തിൽ തിരഞ്ഞാലും കണ്ടെത്തുകയില്ല.

11  
എന്നാൽ സൗമ്യശീലനു ദേശം അവകാശമായി ലഭിക്കും ഐശ്വര്യപൂർണതയിൽ അവൻ ആനന്ദിക്കും.

Psalm 37 in Malayalam

Psalm 37 in English

CategoriesUncategorized