സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു; ദയാപൂർവം വർത്തിക്കുന്നു

സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു; ദയാപൂർവം വർത്തിക്കുന്നു

4  
സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു; ദയാപൂർവം വർത്തിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ ചെയ്യുന്നുമില്ല. സ്നേഹം അഹങ്കരിക്കുന്നില്ല; പരുഷമായി പെരുമാറുന്നില്ല

5  
സ്വാർഥതാത്പര്യം മുറുകെ പിടിക്കുന്നില്ല. സ്നേഹം ക്ഷോഭിക്കുന്നില്ല; അന്യരുടെ അപരാധങ്ങൾ കണക്കെഴുതി സൂക്ഷിക്കുന്നുമില്ല.

6  
അത് അധർമത്തിൽ സന്തോഷിക്കാതെ സത്യത്തിൽ ആനന്ദംകൊള്ളുന്നു.

7  
സ്നേഹം എല്ലാം വഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എല്ലാം ക്ഷമയോടെ സഹിക്കുന്നു.

8  
സ്നേഹം അനശ്വരമാകുന്നു; പ്രവചനം മാറിപ്പോകും; അന്യഭാഷാഭാഷണം നിന്നുപോകും; ജ്ഞാനവും മറഞ്ഞുപോകും.

9  
എന്തെന്നാൽ നമ്മുടെ ജ്ഞാനം അപൂർണമാണ്; നമ്മുടെ പ്രവചനവും അപൂർണമാണ്.

10  
എന്നാൽ പൂർണമായതു വരുമ്പോൾ അപൂർണമായത് അപ്രത്യക്ഷമാകും.

11  
ഞാൻ ശിശുവായിരുന്നപ്പോൾ എന്റെ സംസാരവും എന്റെ ചിന്തയും എന്റെ നിഗമനങ്ങളും ശിശുവിൻറേതുപോലെ ആയിരുന്നു.

12  
പക്വത വന്നപ്പോൾ ഞാൻ ശിശുസഹജമായവ പരിത്യജിച്ചു. ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു; അന്നാകട്ടെ, അഭിമുഖം ദർശിക്കും. ഇപ്പോൾ എന്റെ അറിവ് പരിമിതമാണ്; അന്നാകട്ടെ, ദൈവം എന്നെ അറിയുന്നതുപോലെ ഞാനും പൂർണമായി അറിയും.

13  
വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‌ക്കുന്നു. ഇവയിൽ ഏറ്റവും മഹത്തായത് സ്നേഹംതന്നെ.

1 Corinthians 13 in Malayalam

1 Corinthians 13 in English

ഈ പോസ്റ്റ് ഇതിലും ലഭ്യമാണ്: പോർച്ചുഗീസ് അറബിക് ബെലാറഷ്യൻ ബംഗാളി ബൾഗേറിയൻ ഡാനിഷ് ഫിന്നിഷ് ജോർജിയൻ ഗ്രീക്ക് ഹിന്ദി ഹംഗേറിയൻ മലായ് മംഗോളിയൻ നേപ്പാളി നോർവീജിയൻ പോർച്ചുഗീസ് (പോർച്ചുഗൽ) സിംഹള സ്ലൊവാക് സ്വാഹിളി സ്വീഡിഷ് തമിഴ് തെലുങ്ക് ടർക്കിഷ് സുളു ചെക്ക് സ്പാനിഷ് (സ്പെയിൻ) ലിത്വാനിയൻ മറാത്തി പഞ്ചാബി ഗുജറാത്തി മാസിഡോണിയൻ അംഹാരിക് ഉസ്ബെക്ക്

CategoriesUncategorized