1
സർവേശ്വരന്റെ ധർമശാസ്ത്രത്തിൽ ആനന്ദിക്കുന്നവർ എത്ര ധന്യർ!
2
രാപ്പകൽ അവർ അതു ധ്യാനിക്കുന്നു. അവർ ദുരുപദേശം തേടുകയില്ല, ദുർമാർഗം അനുകരിക്കയില്ല; ദൈവനിന്ദകരുടെ സംഘത്തിൽ ചേരുകയുമില്ല.
3
ആറ്റരികിലെ വൃക്ഷംപോലെ അവർ തഴച്ചു വളർന്നു ഫലം കായ്‍ക്കും; അവരുടെ പ്രവൃത്തികളെല്ലാം സഫലമാകും.
4
ദുർജനത്തിന്റെ പ്രവൃത്തികളോ വിഫലമാകും; അവർ കാറ്റിൽ പതിരെന്നപോലെ പാറിപ്പോകും.
5
ദൈവം ദുർജനത്തെ കുറ്റം വിധിക്കും; അവരെ സജ്ജനത്തിൽനിന്നു പുറന്തള്ളും.
6
സർവേശ്വരൻ സജ്ജനത്തെ നിരന്തരം വഴിനടത്തും. ദുർജനത്തിന്റെ പാതയോ നാശത്തിലേക്കു നയിക്കുന്നു.